जागरूकता
( ताराचंद मकसाने )
സ്കുളില്‍ വാര്‍ഷികോത്സവത്തിന്റെ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഇന്ന് രേഷ്മ നേരത്തെ തന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ രേഷ്മ സ്കൂളിലെ എല്ലാ സാംസ്കാ൩രിക പരിപാടികളിലും പങ്കെടുക്കാറുണ്ട്.ഈ പ്രാവശ്യം നാടകത്തിലെ പ്രധാന കഥാപാത്രത്തിന്റെ ഭാഗം
അവളാണാഭിനയിക്കുന്നത്.ഇന്ന് നാടകത്തിന്റെ പ്രാക്ടീസ് ഇല്ലാത്തതു കൊണ്ട് അവള്‍ക്ക് നേരത്തെ വീട്ടില്‍ പോകാന്‍ അനുമതി കിട്ടി.
കോളനിയിലെ കൂടുതല്‍ സ്ത്രീകളെ തന്റെ വീട്ടില്‍ കണ്ടപ്പോള്‍ രേഷ്മ സ്തംഭിച്ചു പോയി. പുറത്ത് ഹാളില്‍ സ്ത്രീകളുടെ ഒരു മേള തന്നെയായിരുന്നു.എന്താണ് കാര്യമെന്ന് രേഷ്മയ്ക്ക് മനസ്സിലായില്ല. അവള്‍ തിരക്കിലൂടെ അകത്തേയ്ക്ക് കടന്നു. അകത്തെ കാഴ്ച കണ്ടിട്ട് അവള്‍ ആശ്ചര്യപ്പെട്ടു പോയി. ഹാളിന് നടുവില്‍ ഒരു ഹോമകുണ്ഡമുണ്ടാക്കി ഒരു സന്യാസി ഇരിക്കുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ തേങ്ങ , മാല,പുഷ്പം,ചന്ദനത്തിരി,ചെറു നാരങ്ങ ,ചുവന്ന വസ്ത്രം എന്നിവ വെച്ചിരിക്കുന്നു.അന്തരീക്ഷത്തില്‍ ചന്ദനത്തിരിയുടെ തീവ്രഗന്ധം വ്യാപിച്ചിരുന്നു.മന്ത്രോച്ചാരണം നടത്തുന്ന ജഡാധാരിയായ സന്യാസിയുടെ മുമ്പില്‍ രേഷ്മയുടെ പിതൃസഹോദരി ഇരിക്കുകയായിരുന്നു.
ഈ കാഴ്ച കണ്ടപ്പോള്‍ തന്നെ ഇത് തന്റെ പിതൃസഹോദരിയുടെ ഏര്‍പ്പാടാണെന്ന് രേഷ്മയ്ക്ക് മനസ്സിലായി. യഥാര്‍ത്ഥത്തില്‍ രേഷേമയുടെ പിതൃസഹോദരിയുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം പതിനഞ്ചു വര്‍ഷം കഴിഞ്ഞിരുന്നു. പക്ഷെ അവര്‍ ഇതുവരെ അമ്മയായിട്ടില്ല.ഇതിനുവേണ്ടി അവര്‍
സാധ്യമായതെല്ലാം ചെയ്തു. ഡോക്ടറുടെ അരികില്‍ പോയി പല ചികിത്സയും നടത്തിയിരുന്നു. ഇതിനെപ്പററി അച്ഛന്റെ ജേഷ്ഠന്‍ അവരെ പല തരത്തിലും മനസ്സിലാക്കിയിരുന്നു.എന്നാല്‍ പുത്രപ്രാപ്തിയുടെ സുന്ദരസ്വപ്നത്തില്‍ കഴിയുന്ന പിതൃസഹോദരിയുടെ ചെവിയിലേയ്ക്ക് ഒന്നും കയറിയില്ല.
രേഷ്മയുടെ പിതൃസഹോദരി എട്ട് പത്ത് ദിവസങ്ങല്‍ക്കു മുന്‍പ് ഗ്രാമത്തില്‍ നിന്നും മുംബെയില്‍ വന്നതായിരുന്നു.മുംബെയില്‍ തന്ത്രമന്താദികര്‍മ്മങ്ങള്‍ ചെയ്യുന്ന ബാബമാര്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.കോളനിയിലെ ഒരു സ്ത്രീയുമായി പിതൃസഹോദരി കുറച്ചു ദിവസത്തിനുളളില്‍ സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നു.അവര്‍ തന്റെ കഥ സ്ത്രീയോട് പറഞ്ഞപ്പോള്‍ ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന സിന്ധനായ ഒരാളെ അറിയാമെന്ന് അവര്‍
പറഞ്ഞു.ഇതു കേട്ടപാടെ പിതൃസഹോദരി അത് വിശ്വസിക്കുകയും ചെയ്തു.
പിതൃസഹോദരി അവരുടെ കൂടെ മോഹിനി ബാബയുടെ ആശ്രമത്തിലെത്തി.
പിതൃസഹോദരിയെ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് സന്തോഷമായി.
അവര്‍ക്ക് കുട്ടികളാകുമെന്ന് അദ്ദേഹം അവരെ വിശ്വസിപ്പിച്ചു.ഇതിനു വേണ്ടി ഒരു പൂജ നടത്തേണ്ടി വരും.അടുത്ത ദിവസം അമാവാസിയാണ്.അമാവാസി ദിവസം പൂജ നടത്തിയാല്‍ മനസ്സിലുളള ആഗ്രഹങ്ങള്‍ സഫലമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പിതൃസഹോദരി മോഹിനി ബാബയുടെ കാര്യമൊന്നും തന്റെ ഭര്‍ത്താവിനോട് പറഞ്ഞില്ല.അവര്‍ ഒന്നും ആരേയും അറിയിക്കാതെ ബാബ കൊടുത്ത ലിസ്ററ് അനുസരിച്ചുളള പൂജാസാധനങ്ങള്‍ കൊണ്ടു വന്നു. പൂജയ്ക്കു വേണ്ടി ഇരുപതിനായിരം രൂപ ചിലവ് വേണ്ടി വരുമെന്ന് മോഹിനിബാബ പിതൃസഹോദരിടോട് പറഞ്ഞിരുന്നു.പിതൃസഹോദരി ഉച്ചയ്ക്ക് പൂജയ്ക്കു വേണ്ടി തയ്യാറെടുത്തു. കൃത്യം പന്ത്രണ്ടു മണിയ്ക്ക് മോഹിനിബാബ വീട്ടിലെത്തി.
മോഹിനിബാബ നടുവിലുളള ഹാളില്‍ തന്റെ പ്രവര്‍ത്തനം തുടങ്ങി .മുഴുവന്‍ ആഭരണങ്ങളും ധരിച്ച് പൂജ സമയത്തിരിക്കുവാന്‍ പിതൃസഹോദരിയോട് അദ്ദേഹം പറഞ്ഞു-
പിതൃ സഹോദരി യ്ക്ക് വളരെ സന്തോഷമായി. വര്‍ഷങ്ങളോളം പഴക്കമുളള തന്റെ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കും.മോഹിനീ ബാബ കൂടുതല്‍ സമയം അവിടെ ചിലവഴിക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കി.പിതൃസഹോദരി പൂജയ്ക്ക് വേണ്ടി ബാബയുടെ സമീപം ഇരുന്നു.ഇതെല്ലാം കണ്ട രേഷ്മയ്ക്ക് തലവേദന തുടങ്ങിയിരുന്നു.അവള്‍ തന്റെ ബാഗ് മുറിയില്‍ വച്ചിട്ട് അല്‍പ സമയത്തേയ്ക്ക്
പുറത്തിറങ്ങി.രേഷ്മ തന്റെ അടുത്ത സുഹൃത്ത് സൂധയ്ക്ക് ഫോണ്‍ ചെയ്ത് ഒററ ശ്വാസത്തിന് മുഴുവന്‍ കാര്യവും പറഞ്ഞു കൊടുത്തു. സുധ അവളെ ആശ്വസിപ്പിച്ചു കൊണ്ട് നീ പേടിക്കേണ്ടന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് തന്നെ ശ്രീകാന്ത് ചേട്ടനെ മൊബൈലില്‍ വിളിച്ചിട്ട് നിന്റെ വീട്ടിലേയ്ക്ക് അയയ്ക്കുന്നുണ്ട്. നീ പുറത്തു പോകാതെ ബാബാജിയെ നല്ലതു പോലെ ശ്രദ്ധിക്കണം.ഇല്ലെങ്കില്‍ ശ്രീകാന്ത് ചേട്ടന്‍ വരുമ്പോഴേയ്ക്കും പിതൃ സഹോദരിയേയും പറ്റിച്ചു കൊണ്ട് അവര്‍ അവിടെ നിന്നും രക്ഷപെടും.
രേഷ്മ വീണ്ടും തന്റെ വീട്ടിലേയ്ക്കേത്തി.ബാബാജി പിതൃസഹോദരിയുടെ
കൈ പിടിച്ച് ഹോമകുണ്ഡത്തിലേയ്ക്ക് ശുദ്ധമായ നെയ്യ് ഒഴിക്കുകയും അപസ്വരത്തില്‍ മന്ത്രങ്ങള്‍ ഉച്ചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു.
സുധ വിശ്വസിപ്പിച്ചതിനനുസരിച്ച് രേഷ്മ ധൈര്യ ത്തോടെ ബാബാജിയുടെ
സമീപത്ത് തന്നെ നിന്നു.മന്ത്രോച്ഛാരണം അവസാനിച്ചപ്പോള്‍ ബാബാജി
പിതൃ സഹോദരിയോട് പറഞ്ഞു- നിങ്ങള്‍ പുത്രനെ ആഗ്രഹിക്കുകയാണെങ്കില്‍
നിങ്ങള്‍ക്ക് ഏററവും പ്രിയപ്പെട്ട സാധനം സമര്‍പ്പിക്കുക.പുത്രിയെയാണ് ആഗ്രഹിക്കുന്നുവെങ്കില്‍ ആയിരം രൂപ സമര്‍പ്പിക്കുക.
പിതൃസഹോദരിയ്ക്ക് പുത്രനെ ലഭിക്കണമെന്ന ഒരേയൊരാഗ്രഹമായിരുന്നു.
അവര്‍ കു റച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വാങ്ങിയ തന്റെ ഏററവും പ്രിയപ്പെട്ട
തിളങ്ങുന്ന സ്വര്‍ണ്ണ വള അഴിച്ചു കൊടുക്കാന്‍ തയ്യാറായി. പിതൃസഹോദരിയ്ക്ക്
വള അഴിക്കുന്നത് കണ്ടപ്പോള്‍ രേഷ്മയ്ക്ക് ശരിക്കും നിലത്തു നില്‍ക്കുവാന്‍ കഴിഞ്ഞില്ല. അവളുടെ കാല്‍ തെന്നി മാറുന്നതു പോലെ തോന്നി.അവള്‍ അവരോട് നിങ്ങല്‍ എന്താണ് ചെയ്യുന്നതെന്ന് ഉച്ചത്തില്‍ ചോദിച്ചു. ഈ ചതിയനായ ബാബയുടെ വാക്ക് നിങ്ങള്‍ വിശ്വസിക്കരുത്.പൂജ കൊണ്ട് കുട്ടികള്‍ ജനിക്കുമോ ? നിങ്ങള്‍ വള അഴിക്കരുത്.
ഈ അപ്രതീക്ഷമായ ശബ്ദം കേട്ടിട്ട് മോഹിനി ബാബ ആദ്യം ഒന്ന് പരിഭ്രമിച്ചു. പിന്നീട് ധൈര്യം സംഭരിച്ചിട്ട് അട്ടഹസിച്ചു കൊണ്ട് പറഞ്ഞു-
ഈ അറിവില്ലാത്ത പെണ്‍കുട്ടി ഏതാണ് ? മതപരമായ പൂജകളില്‍ തടസ്സമുണ്ടാക്കുന്നോ ? രേഷ്മ ഉരുളയ്ക്ക് ഉപ്പേരി എന്ന രൂപത്തില്‍ ഉത്തരം കൊടുത്തു. ബാബാജി .കേവലം പൂജകള്‍കൊണ്ട് മന്ത്രതന്ത്രാദി കര്‍മ്മങ്ങള്‍
കൊണ്ടും കുട്ടികള്‍ ജനിക്കുമെങ്കില്‍ ഈ ലോകത്ത് ഒരു ദമ്പതിമാര്‍ക്കും
കുട്ടികളില്ലാതെ വരില്ലല്ലൊ.. ബാബാജി അട്ടഹസിച്ചു കൊണ്ട് പറഞ്ഞു-
മിണ്ടരുത്.ലജ്ജയില്ലാത്ത പെണ്‍കുട്ടി …
നീ എന്നോട് തര്‍ക്കിക്കുന്നുവോ ..? ഞാനാരാണെന്ന് നിനക്കറിയാമോ?ഞാന്‍ ഒരു മന്ത്രം ചൊല്ലി നിന്നിലേയ്ക്ക് ഊതിയാല്‍ നീ നശിച്ചു പോകും.
ഇല്ല ബാബാജി.. ഇപ്പോള്‍ നിങ്ങല്‍ തന്നെ നശിച്ചു പോകും.ഈ ഉച്ചത്തിലുളള ശബ്ദം കേട്ട് എല്ലാവരും വീട്ടിലെ പ്രധാന വാതിലിലേയ്ക്ക് ശ്രദ്ധിചു.
ഈ ഉച്ചത്തിലുളള ശബ്ദം മററാരുടേതുമായിരുന്നില്ല. സുധയുടെ സഹോദരന്‍ ശ്രീകാന്തിന്റേതായിരുന്നു. ശ്രീകാന്തിനെ കണ്ടപ്പോളേയ്ക്കും ബാബാജിയുടെ ശബ്ദം നിലച്ചു പോയി. അദ്ദേഹം തന്റെ പ്രവൃത്തി നിര്‍ത്തുവാന്‍ തുടങ്ങി. ശ്രീകാന്തിന്റെ ഒരു സുഹൃത്ത് ബാബാജിയുടെ ജഡസാവധാനം വലിച്ചപ്പോള്‍ അത് അയാളുടെ കൈയ്യില്യ്ക്കു വന്ന. ഇതു കണ്ട് അവിടെ കൂടിയിരുന്ന സ്ത്രീകള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
*******************
No comments:
Post a Comment