Saturday, February 11, 2012

std 8

പ്രായശ്ചിത്തം
(ഭഗവതിചരണ്‍ വര്‍മ്മ)
കബരി എന്ന പൂച്ച വീട്ടില്‍ ആരെയെങ്കിലും ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ അത് രാമുവിന്റെ ഭാര്യയെയായിരുന്നു. എന്നാല്‍ രാമുവിന്റെ ഭാര്യ വീട്ടില്‍ ആരെയെങ്കിലും വെറുത്തിരുന്നെങ്കില്‍ അത് കബരിപൂച്ചയെയായിരുന്നു.
രാമുവിന്റെ ഭാര്യ അവളുടെ അച്ഛന്റെ വീട്ടില്‍ നിന്നും വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. ഭര്‍ത്താവിനും അയാളുടെ അമ്മയ്ക്കും പ്രിയപ്പെട്ട ഒരു പതിനാലുകാരി പെണ്‍കുട്ടി കലവറയുടെ താക്കോല്‍ അവളുടെ അരഞ്ഞാണത്തില്‍ കെട്ടിയിരുന്നു.വേലക്കാരോടും ആജ്ഞാപിക്കുവാനും തുടങ്ങിയിരുന്നു.രാമുവിന്റെ ഭാര്യ ആ വീട്ടിലെ എല്ലാമായിരുന്നു. അമ്മായിയമ്മ എപ്പോഴും പൂജാകാര്യങ്ങളില്‍ മുഴുകിയിരുന്നു.

എന്നാല്‍ ചിലപ്പോള്‍ കലവറ തുറക്കുമ്പോള്‍ അവള്‍ അവിടെയിരുന്ന് ഉറങ്ങുമായിരുന്നു.അപ്പോള്‍ കബരിപ്പൂച്ചയ്ക്ക് നെയ്യും പാലും കുടിക്കാനുളള അവസരം കിട്ടിയിരുന്നു.രാമുവിന്റെ ഭാര്യയുടെ വിഷമത്തിന് കാരണം കബരിയുടെ കപടതന്ത്രമായിരുന്നു.രാമുവിന്റെ ഭാര്യ മണ്‍കലത്തില്‍ നെയ്യ് സൂക്ഷിച്ചിട്ടുണ്ട്.ഉരറക്കം തൂങ്ങിയാല്‍ ബാക്കിയുളള നെയ്യ് കബരിയുടെ വയററിലാക്കുമായിരുന്നു.അവള്‍ പാല്‍ മൂടിവച്ച് മിസ്റാനിയ്ക്ക് ഭക്ഷണസാധനങ്ങള്‍ കൊടുത്തു വരുമ്പോഴേയ്ക്കും
പാല്‍ ഉണ്ടാകില്ല.ഈ വീട്ടില്‍ താനോ കബരിപ്പൂച്ചയോ ഉണ്ടാകൂ എന്ന് അവള്‍ തീരുമാനിച്ചു.പൂച്ചയെ പിടിക്കുവാന്‍ അവള്‍ ഒരു അഴിക്കുട് കൊണ്ടു വന്നു.അതില്‍ പാലും പാല്‍പ്പാടയും പൂച്ചയ്ക്ക് ഇഷ്ടമുളള കറികളും വെച്ചു. എന്നാല്‍ പൂച്ച അവിടേയ്ക്ക് നോക്കുക പോലും ചെയ്തില്ല.

ഒരു ദിവസം അവള്‍ ദാമുവിന് വേണ്ടി പായസമുണ്ടാക്കി ഒരു മണ്‍പാത്രത്തില്‍ നിറച്ച് മുറിയിലെ പൂച്ചയ്ക്ക് എത്താന്‍ കഴിയാത്ത ഉയര്‍ന്ന സ്ഥലത്ത് വെച്ചു. അതിനു ശേഷം അമ്മായിയമ്മയ്ക്ക് വെററില മുറുക്ക് കൊടുക്കാന്‍ പോയപ്പോള്‍ കബരിപ്പൂച്ച കുതിച്ചു ചാടി മണ്‍പാത്രം പിടിച്ചു.അത് ശബ്ദത്തോടു കൂടി തറയില്‍ വീണു.

ശബ്ദം കേട്ട രാമുവിന്റെ ഭാര്യ അമ്മായിഅമ്മയുടെ മുമ്പിലേയ്ക്ക് വെററില മുറുക്ക് എറിഞ്ഞു കൊടുത്തുവന്നപ്പോള്‍ കണ്ടത് സുന്ദരമായ പാത്രം ചിതറി കിടക്കുന്നു. നിലത്തുളള പായസം പൂച്ച കുടിക്കുന്നു.അവളെ കണ്ടപ്പോള്‍ പൂച്ച ഓടി മറഞ്ഞു.
ഇത് രാമുവിന്റെ ഭാര്യയുടെ ദേഷ്യം കൂടുതലാക്കി.അവള്‍ പൂച്ചയെ
കൊല്ലാന്‍ തീരുമാനിച്ചു.

അവള്‍ ഒരു പാത്രത്തില്‍ പാല്‍ മുറിയുടെ വാതിലിനടുത്ത്
വെച്ചിട്ട് ഒരു പാട്ട എടുത്ത് തിരിച്ചു വന്നപ്പോള്‍ കണ്ടത് കബരി പാല്‍ കുടിക്കുകയാണ്.അവന്‍ കിട്ടിയ അവസരം പാഴാക്കാതെ
മുഴുവന്‍ ശക്തിയുമുപയോഗിച്ച് പാട്ട കൊണ്ട് പൂച്ചയെ അടിച്ചു.
കബരി ഇളകാതെ ശബ്ദമുണ്ടാക്കാതെ മറിഞ്ഞു വീണു.

ശബ്ദം കേട്ടപ്പോള്‍ മഹരി ചൂല് ഉപേക്ഷിച്ചും , മിസരാനി
അടുക്കളയില്‍ നിന്നും അമ്മായിഅമ്മ പൂജ ഉപേക്ഷിച്ചും സംഭവസ്ഥലത്തെത്തി.രാമുവിന്റെ ഭാര്യ സംഭവസ്ഥലത്തെത്തി.
രാമുവിന്റെ ഭാര്യ തല കുനിച്ച് അപരാധിയെപ്പോലെ അവര്‍ പറയുന്നത് കേട്ടു കൊണ്ടിരുന്നു.മബരി പറഞ്ഞു- അയ്യോ..ഈശ്വരാ പൂച്ച ചത്തു..അമ്മേ പൂച്ചയെ കൊന്നത് മരുമകളാണ്.ഇത് വളരെ മോശമാണ്.

അതെ ,പൂച്ചയുടെ മരണം മനുഷ്യരുടെ മരണത്തിന് തുല്യമാണ്.അടുക്കളയില്‍ ഇന്ന് ഭക്ഷണം ഉണ്ടാക്കില്ല എന്ന് മിസരാനി കൂട്ടിചേര്‍ത്തു.
അമ്മായിഅമ്മ പറ‍ഞ്ഞു-ശരിയാണ് എപ്പോള്‍ വരെയാണ് മരുമകളുടെ തലയില്‍ പാപമുളളതു വരെ നമ്മള്‍ ഭക്ഷണം കഴിക്കില്ല. ഇതിന്റെ പരിഹാരത്തിന് പണ്ഡിത്ജിയെ വിളിക്കാമെന്ന് മഹരി പറ‍ഞ്ഞു. പെട്ടെന്ന് പോയി പണ്ഡിത്ജിയെ വിളിച്ചു കൊണ്ടു വരാന്‍ അമ്മായിഅമ്മ പറഞ്ഞു.പണ്ഡിതന്‍ പരമ്സുഖിന് വിവരം കിട്ടുമ്പോള്‍ പൂജ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞു അദ്ദേഹം തന്റെ ഭാര്യയോടു പറഞ്ഞു.ഭക്ഷണം ഉണ്ടാക്കേണ്ട ലാലാഘീസറാമിന്റെ പുത്ര വധു പൂച്ചയെ കൊന്നിരിക്കുന്നു. പ്രായശ്ചിത്തമുണ്ടാകും.പലഹാരങ്ങളും കിട്ടും.

പണ്ഡിതന്‍ പരമ്സുഖിന് എത്തി കോറം തികഞ്ഞു. അമ്മായിയമ്മ മിസരാനി കിസനുവിന്റെയമ്മ ഛിന്നുവിന്റെ പിതാമഹിയും പണ്ഡിതന്‍ പരമസുഖുവും പരിഹാരത്തിന്റെ ചര്‍ച്ചയ്ക്കു വേണ്ടി ഇരുന്നു. ബാക്കി സ്ത്രീകള്‍ വധുവിനോട് സഹാനുഭൂതി പ്രകടിപ്പിച്ചു.

കിസ്നുവിന്റെയമ്മ ചോദിച്ചു.-പണ്ഡിതാ പൂച്ചയെ കൊന്നാല്‍ നരകത്തില്‍ പോകുമോ ?

പണ്ഡിതന്‍ പരമ് സുഖ് ഗ്രന്ഥത്തിന്റെ ഓരോ പേജും മറിച്ചിട്ട് സൂക്ഷമായി പരിശോധിച്ചു. അല്‍പ്പം ആലോചിച്ചതിനു ശേഷം പറഞ്ഞു- ഹരേ കൃഷ്ണാ ..ഹരേ കൃഷ്ണാ ബ്രഹ്മമുഹൂര്‍ത്തത്തിലാണ് പൂച്ച ചത്തത്. വലിയ പാപമാണ്.
നരകത്തിലേയ്ക്കാണ് പോകുക...രാമുവിന്റെ അമ്മ പാപമാണ് സംഭവിച്ചത്.

രാമുവിന്റെ അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വന്നു.അവര്‍ വീണ്ടും ചോദിച്ചു. ഇപ്പോള്‍ എന്തു ചെയ്യും..താങ്കള്‍ പറഞ്ഞാലും..

പണ്ഡിതന്‍ പരമ്സുഖ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.രാമുവിന്റെ അമ്മേ വിഷമിക്കേണ്ട കാര്യമില്ല.പിന്നെ പണ്ഡിതന്മാരെന്തിനാണ് ശാസ്ത്രങ്ങളില്‍ പ്രായശ്ചിത്തത്തെപ്പററി പറയുന്നത്.പ്രായശ്ചിത്തം ചെയ്താല്‍ എല്ലാം ശരിയാകും.

പണ്ഡിത്ജീ അതിനുവേണ്ടിയാണ് അങ്ങയെ വിളിച്ചത്‌.ഇനി എന്തു ചെയ്യണമെന്ന് അങ്ങു പറയൂ എന്ന് രാമുവിന്റെ അമ്മ പറഞ്ഞു.

ഒരു സ്വര്‍ണ്ണത്തിന്റെ പൂച്ചയെ ഉണ്ടാക്കി വധു ദാനം ചെയ്യുക.സ്വര്‍ണ്ണത്തിന്റെ പൂച്ചയെ കൊടുക്കാത്തിടത്തോളം കാലം
വീട് പവിത്രമായിരിക്കില്ല.പൂച്ചയെ ഇപ്പോള്‍ ദാനം കൊടുക്കുകയും
ഇരുപത്തൊന്ന് ദിവസം ഗ്രന്ഥപാരായണവും നടത്തുക.രാമുവിന്റെ
അമ്മ ചോദിച്ചു- എങ്കില്‍ പണ്ഡിത്ജീ എത്ര തൂക്കത്തിന്റെ പൂച്ചയെ
ഉണ്ടാക്കണം.
തന്റെ കുടവയറിന്‍മേല്‍ കൈ തടവി കൊണ്ട് പണ്ഡിതന്‍ പറഞ്ഞു- അല്ലയൊ രാമുവിന്റെ അമ്മയെ ,ശാസ്ത്രത്തില്‍ എഴുതിയത് പൂച്ചയ്ക്ക് എത്രത്തോളം തൂക്കമുണ്ട് അത്രയും സ്വര്‍ണ്ണം കൊണ്ട് പൂച്ചയെ ഉണ്ടാക്കണം.ഏററവും ചുരുങ്ങിയത് ഇരുത്തിയൊന്ന് ഉറുപ്പിക തൂക്കമുളള പൂച്ചയെ ഉണ്ടാക്കി ദാനം ചെയ്യുക പിന്നെയെല്ലാം നിങ്ങളുടെ ഇഷ്ടം..

രാമുവിന്റെ അമ്മ കണ്ണു തുടച്ചു കൊണ്ട് പണ്ഡിതന്‍ പരമ്സുഖിനെ നോക്കി- അല്ലയോ ..ഇരുപത്തിയൊന്ന് ഉറുപ്പിക തൂക്കമോ … പണ്ഡിത്ജി ,ഇത് കൂടുതല്ലേ.. വിലപേശല്‍ ആരംഭിച്ചു.അവസാനം പതിനൊന്ന് ഉറുപ്പിക തുക്കത്തിന്റെ പൂച്ചയില്‍ ഉറപ്പിച്ചു.പൂജാസാധനങ്ങള്‍ എത്ര വരും. വളരെ ചുരുങ്ങിയ സാധനങ്ങള്‍ കൊണ്ട് ഞാന്‍ പൂജ നടത്തി തരും.ദാനം ചെയ്യാന്‍ ഏകദേശം നാനൂറ് സേര്‍ ഗോതമ്പ് ,നാല്‍പത് സേര്‍ അരി,നാല്‍പത് സേര്‍ പരിപ്പ്,നാല്‍പ്പത് സേര‍ എളള്,ഇരുന്നേറ് സേര്‍ ബാര്‍ളി,നാല്‍പ്പത് സേര്‍ കടല, അഞ്ചു സേര്‍ നെയ്യ്,നാല്‍പത് സേര്‍ ഉപ്പ് മുതലായവ വേണ്ടി വരും.

അല്ലയോ.. ഇത്രയും സാധനങ്ങളോ... ഇതിനു നൂറ് - നൂറ്റി ഇരുപത്തി അഞ്ചു രൂപ ചിലവ് വരും. രാമുവിന്റെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.ഇതിലും കുറച്ച് കാര്യങ്ങള്‍ നടക്കില്ല. പൂച്ചയെ
കൊന്നത് എത്ര പാപമാണ്..രാമുവിന്റെ അമ്മയേ..ചിലവിനെപ്പററി നോക്കുന്നതിനു മുന്‍പ് രാമുവിന്റ ഭാര്യയുടെ പാപത്തെ പററി നോക്കൂ..ഇത് പ്രായശ്ചിത്തമാണ്. ഒരു ദീര്‍ഘശ്വാസം ഇട്ടുകൊണ്ട് രാമുവിന്റെ അമ്മ പറഞ്ഞു-
ഇപ്പോള്‍ എന്താണോ ചെയ്യേണ്ടത് ..ചെയ്യുക തന്നെ …

പണ്ഡിതന്‍ പരമ് സുഖിന് ദേഷ്യം വന്നു. രാമുവിന്റ അമ്മേ ഇത് സന്തോഷത്തിന്റെ കാര്യമല്ലെ ..നിങ്ങള്‍ക്കത് ഇഷ്ടമില്ലെങ്കില്‍ ചെയ്യേണ്ട..ഞാന്‍ പോകുന്നു ഇത്രയും പറഞ്ഞു കൊണ്ട് പണ്ഡിതന്‍ ഗ്രന്ഥകെട്ടുകള്‍ എടുത്തു വെച്ചു. പാരായണത്തിന്റെ ഇരുപത്തിയൊന്നു രൂപയും ഇരുപത്തിയൊന്നു ദിവസം വരെ രണ്ടു നേരവും അഞ്ച് ബ്രാഹ്മണര്‍ക്ക് ഭക്ഷണം ഉണ്ടാക്കണം. കുറച്ച് നിര്‍ത്തിയിട്ട് പണ്ഡിത് പരമ്സുഖ് വീണ്ടും പറഞ്ഞു- ഇതിനെ പ്പററി നിങ്ങള്‍
വിഷമിക്കേണ്ട.രമ്ടു നേരവും ഞാന്‍ തനിച്ച് ഭക്ഷണം കഴിക്കും.ഞാന്‍ തനിച്ച് ഭക്ഷണം കഴിച്ചാലും അഞ്ചു ബ്രാഹ്മണര്‍ക്ക് കൊടുക്കുന്ന ഫലം കിട്ടും.തയ്യാറാമെങ്കില്‍ പ്രായശ്ചിത്തത്തിന്റെ ഏര്‍പ്പാട് നടത്തൂ..രാമുവിന്റെ അമ്മേ,
പതിനൊന്ന് ഉറുപ്പിക തൂക്കം സ്വര്‍ണ്ണം എടുത്തു.രണ്ടു മണിക്കൂറിനുളളില്‍ ഞാന്‍ പൂച്ചയെ ഉണ്ടാക്കി വരാം.അപ്പോഴേയ്ക്കും പൂജയ്ക്കുളള ഒരുക്കങ്ങള്‍ ചെയ്യൂ. പൂജയ്ക്കു വേണ്ടി പണ്ഡിതന്‍ കാര്യങ്ങള്‍ പറഞ്ഞവസാനിക്കുമ്പോഴേയ്ക്കും മഹരി കിതച്ചു കൊണ്ട് റൂമിലേയ്ക്ക് പ്രവേശിച്ചു. ഓടിവന്ന അവളെ കണ്ട് എല്ലാവരും ‍ ഞെട്ടിപ്പോയി.രാമുവിന്റെ അമ്മ പരിഭവത്തോടെ ചോദിച്ചു.-എന്തുണ്ടായി..
മഹരി വിക്കി വിക്കി പറഞ്ഞു- അമ്മേ..പൂച്ച എഴുന്നേററ് ഓടിപ്പോയി...



No comments:

Post a Comment